സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ സംഗീത പരിപാടിക്കിടെ അനുമതിയില്ലാതെ ഡ്രോൺ പറത്തിയതിന് കേസെടുത്ത് പൊലീസ്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ വെച്ചായിരുന്നു പരിപാടി. അതീവ സുരക്ഷാ മേഖലയില്‍ ഡ്രോൺ പറത്തുകയും ലേസർ ലൈറ്റ് ഉപയോഗിക്കുകയും ചെയ്തതിനാണ് നടപടി. കൊച്ചിയിലെ സംഗീത നിശയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഷാൻ റഹ്മാനെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തതിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.