22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
November 11, 2024
November 7, 2024
September 29, 2024
September 11, 2024
September 10, 2024
September 10, 2024
September 9, 2024
September 2, 2024

ഫ്ലെയിങ് കിസ് നല്‍കിയെന്ന് ആരോപണം; ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2023 2:37 pm

ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഫ്ലെയിങ് കിസ് നല്‍കിയെന്ന ആരോപണവുമായി ബിജെപി വനിത എംപിമാർ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ആരോപണം ഉന്നയിച്ചത്. സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്ന് ശോഭ കരന്തലജെ ആരോപിച്ചു. വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി.

അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും രാഹുല്‍ ഗാന്ധി ലോക്സഭയില്‍ ആഞ്ഞടിച്ചു. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ്. സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുന്നു. ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ വിമർശിച്ചു.

Eng­lish Sum­ma­ry: ‘fly­ing kiss’ : Smri­ti Irani’s Big Charge Against Rahul Gandhi
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.