ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 30 ഓളം വിമാനങ്ങള്‍ വൈകുകയും 17 വിമാനങ്ങള്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് റദ്ദാക്കുകയും ചെയ്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്ലാ മറ്റ് പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
അതേസമയം, മൂടല്‍മഞ്ഞ് മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 30 ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
English Summary;Fog: Delayed flights and trains
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.