ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ചെറുതോണിയിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ പഴക്കം ചെന്ന 27 കിലോയോളം മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ്,വാഴത്തോപ്പ് പഞ്ചായത്ത് ആരോഗ്യവിഭാഗം, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഹൈ റാപ്പിഡ് ഫോർമാലിൻ ടെസ്റ്റ് കിറ്റ് അടക്കമുള്ളവ പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്നു. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. പിഴ ചുമത്തുന്നതുൾപ്പടെയുള്ള തുടർ നടപടികൾ ഉടൻ ഉണ്ടാകും.
രാസമാലിന്യങ്ങൾ കലർന്ന മത്സ്യങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നല്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.
വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടുത്തിയാകും സ്ക്വാഡുകൾ രൂപീകരിക്കുക. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പഴകിയ മത്സ്യമാംസാദികൾ പിടിച്ചെടുക്കുന്നതിന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും കളക്ടർ അറിയിച്ചു.
English Summary: Food department inspection: 27 kg of spoiled fish seized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.