20 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024
November 17, 2024

വയനാട്ടില്‍ ബിജെപിയുടെ ഭക്ഷ്യക്കിറ്റുകൾ പിടികൂടി

Janayugom Webdesk
കൽപറ്റ
April 25, 2024 11:09 pm

വയനാട്ടിൽ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത് വോട്ട് വാങ്ങാന്‍ ബിജെപിയുടെ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ആദിവാസി ഊരുകളിലും മറ്റും വിതരണം ചെയ്യുന്നതിനായി ബിജെപി ഒരുക്കിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി.
സംഭവം ചൂണ്ടിക്കാട്ടി എൽഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ബത്തേരി പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി ബത്തേരിയിൽ നിന്ന് കിറ്റുകൾ പിടികൂടിയതിന് പിന്നാലെ ഇന്നലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്നും 167 കിറ്റുകൾ കൂടി പിടികൂടുകയായിരുന്നു. പിന്നാലെ അഞ്ചാം മൈലിലേയും കൽപറ്റയിലേയും മേപ്പാടിയിലേയും സൂപ്പർ മാർക്കറ്റുകളിൽ പരിശോധന നടന്നു. 

വെങ്ങപ്പള്ളിയിലെ ബിജെപി പ്രാദേശിക നേതാവായ തെക്കുന്തറ സ്വദേശി വി കെ ശശിയുടെ വീട്ടിൽ നിന്നാണ് 167 കിറ്റുകൾ പിടികൂടിയത്. 450 രൂപ വില വരുന്ന കിറ്റിൽ ഭക്ഷ്യസാധനങ്ങളും വെറ്റിലയും പുകയിലയുമെല്ലാമായിരുന്നു ഉണ്ടായിരുന്നത്. ബുധനാഴ്ചയാണ് കിറ്റുകൾ ഇവിടെയൊക്കെ കൊണ്ടുവന്നതെന്നാണ് സൂചന. അവശ്യമായ ബില്ലുകളൊന്നും ഇവിടെ ഉണ്ടായിരുന്നില്ല. തുടർ നടപടികളുടെ ഭാഗമായി കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്കാഡ് പിടിച്ചെടുത്തു.
വോട്ടെടുപ്പിന് തലേദിവസം ആദിവാസി കോളനികളിൽ അടക്കം വിതരണം ചെയ്യാനിരുന്ന കിറ്റുകളാണ് പിടിച്ചെടുത്തതെന്ന് എൽഡിഎഫ് ആരോപിച്ചു. ജില്ലയിലെ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി ഭക്ഷ്യക്കിറ്റുകൾ ബിജെപി വിതരണം ചെയ്തതായും ആരോപണമുണ്ട്. ബിജെപിയുടെ വടക്കേ ഇന്ത്യൻ വോട്ടുമറിക്കല്‍ പരീക്ഷണമാണ് വയനാട്ടിൽ നടക്കുന്നതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ പ്രതികരിച്ചു.

തൃശൂരിൽ ബിജെപി നോട്ട് വിതരണം

തൃശൂർ: തോൽവി ഉറപ്പിച്ച ബിജെപി ഒടുവിൽ പണമെറിഞ്ഞ് വോട്ട് വാങ്ങാൻ ശ്രമം തുടങ്ങി. നിശബ്ദ പ്രചാരണ ദിനമായ ഇന്നലെയാണ് തൃശൂർ മണ്ഡലത്തിൽ ഉൾപ്പെട്ട ഒളരിക്കരയിലെ ശിവരാമപുരം പട്ടികജാതി കോളനിയിൽ ബിജെപി നേതാക്കൾ ഓരോ വീട്ടിലും 500 രൂപ വീതം നൽകിയത്. 121 കുടുംബങ്ങൾ ഉള്ള കോളനിയിലായിരുന്നു കറൻസി വിതരണം. പലരും പണം നിരസിച്ചെങ്കിലും ബലമായി കൈയിൽ പിടിപ്പിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടൻ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ കോളനിയിലെത്തി അന്വേഷണം നടത്തി. സംഭവം സ്ഥിരീകരിച്ചതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകി. ബിജെപിക്കാരനായ സുഭാഷ് എന്നയാളാണ് പണം നൽകിയതെന്ന് കോളനി നിവാസികളായ ഓമന, ലീല എന്നിവർ പറഞ്ഞു. വിവരം അറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടിയതോടെ ബിജെപി പ്രവർത്തകർ മുങ്ങി. ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പണം വിതരണം നടത്തിയെന്ന ആരോപണം കഴിഞ്ഞ ദിവസങ്ങളിലും ഉയർന്നിരുന്നു.

Eng­lish Sum­ma­ry: Food kits of BJP seized in Wayanad

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.