17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 15, 2025
April 13, 2025
April 10, 2025
March 23, 2025
March 20, 2025
March 14, 2025
March 12, 2025
March 11, 2025
March 7, 2025
March 6, 2025

കോഴിക്കോട് എല്‍പി സ്കൂളില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

Janayugom Webdesk
കോഴിക്കോട്
October 14, 2023 6:28 pm

കോഴിക്കോട് വളയത്ത് പൂവ്വംവയല്‍ എല്‍പി സ്‌കൂളിലെ പന്ത്രണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ഛര്‍ദിയും പനിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതോടെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. സ്‌കൂളില്‍ ഇന്നലെ ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു. കൂട്ടുകറി കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നുമാണ് സൂചന.

പന്ത്രണ്ട് വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ ബസിന്റെ ഡ്രൈവറെയും ഒരു പാചകതൊഴിലാളിയെയുമാണ് വടകര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം ഇവരെ പൂവ്വംവയല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Eng­lish Sum­ma­ry: food poi­son 12 stu­dents hos­pi­tal­ized in calicut
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.