സ്കൂളിലെ ഉച്ചഭക്ഷണം കഴിച്ചതിനുപിന്നാലെ അവശനിലയിലായ 32 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാനയിലാണ് സംഭവം. തെലങ്കാനയിലെ നിര്‍മ്മല്‍ അന്തപൂര്‍ ജില്ലകളിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നുള്ള ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികളാണ് കുഴഞ്ഞ് വീണത്. ദിമ്മരുതി ഗ്രാമത്തിലെ മണ്ഡല്‍ പരിഷദ് യുപി സ്കൂളിലെ കുട്ടികളാണ് കുഴഞ്ഞ് വീണത്. 12 പേരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തിനുപിന്നാലെ സ്കൂളിലെ പ്രധാനാധ്യാപകനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്കൂളിലേക്ക് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് ഏര്‍പ്പാടാക്കിയ കോണ്‍ട്രാക്ടര്‍മാകരെയും പിരിച്ചുവിട്ടു. ഉച്ചഭക്ഷണത്തില്‍ കുട്ടികള്‍ക്കു നല്‍കിയ മുട്ട പഴകിയതാകാമെന്ന് സംശയിക്കുന്നതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.
അനന്തപൂര്‍ ജില്ലയിലെ സ്കൂളിലും ഉച്ചഭക്ഷണത്തിന് പിന്നാലെ കുട്ടികള്‍ കുഴഞ്ഞുവീണു. തിപ്പരേഡിപ്പള്ളി പ്രൈമറി സ്കൂളിലെ 15 കുട്ടികളാണ് കുഴഞ്ഞുവീണത്. വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കുട്ടികള്‍ കുഴഞ്ഞ് വീണതെന്നും കുട്ടികളെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
2017ലും തെലങ്കാനയില്‍ ഉച്ചഭക്ഷത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 26 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
English Summary: food poison from school meals; 40 students hospitalized
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.