2 March 2026, Monday

Related news

February 17, 2026
February 3, 2026
January 27, 2026
January 12, 2026
November 25, 2025
November 23, 2025
October 30, 2025
September 10, 2025
September 9, 2025
August 17, 2025

ഇഫ്താർ വിരുന്നിനിടെ ഭക്ഷ്യ വിഷബാധ; നൂറിലധികം പേര്‍ ആശുപത്രിയില്‍

Janayugom Webdesk
കൊല്‍ക്കത്ത
March 27, 2023 10:17 am

പശ്ചിമ ബംഗാളില്‍ ഇഫ്താർ വിരുന്നിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. നൂറിലധികം പേരാണ് ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലുള്ളത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ 24 പർഗാനാസിലാണ് സംഭവം. സംഭവത്തിൽ ഒരാൾ നരേന്ദ്രപൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കുൽത്തലിയിലെ പഖിരാലയ ഗ്രാമത്തിലുള്ള ഒരു പള്ളിയിൽ വെള്ളിയാഴ്ച നടന്ന ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ ഛർദ്ദിയും വയറുവേദനയുമായി കുറച്ചുപേർ ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഇവർക്ക് ഭക്ഷ്യവിഷ ബാധയേറ്റതായി കണ്ടെത്തി.

നോമ്പ് തുറക്ക് ശേഷം കഴിച്ച ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതായാണ് കരുതുന്നതെന്ന് ഡോ. ഹോരിസദൻ മൊണ്ടൽ പറഞ്ഞു. റമദാൻ മാസത്തിലെ ആദ്യ ദിവസം നിരവധി പേരാണ് നോമ്പ് തുറക്ക് പള്ളിയിൽ പങ്കെടുത്തത്.

Eng­lish Summary;Food poi­son­ing for iftar feast­ers; More than 100 peo­ple are in the hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.