25 February 2026, Wednesday

Related news

February 17, 2026
February 3, 2026
January 27, 2026
January 12, 2026
November 25, 2025
November 23, 2025
October 30, 2025
September 10, 2025
September 9, 2025
August 17, 2025

ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ; പൊറോട്ടയും വെജിറ്റബിൾ കറിയും കഴിച്ചവര്‍ ആശുപത്രിയില്‍

Janayugom Webdesk
കൊല്ലം
January 27, 2023 3:00 pm

ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേര്‍ ആശുപത്രിയില്‍. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും വിതരണം ചെയ്തത്. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. എട്ട് പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിലും 11 ആളുകള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 

ചാത്തന്നൂർ ഗണേഷ് ഫാസ്റ്റ് ഫുഡ് കടയിൽ നിന്നാണ് ഭക്ഷണപ്പൊതികൾ വാങ്ങിയത്. കടയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗാം പരിശോധന നടത്തുകയാണ്. പരിശോധനയില്‍ ഒമ്പത് വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. കൂടാതെ മൂന്ന് വർഷമായി ഹോട്ടലിന് ഹെൽത്ത്‌ കാർഡ് ഇല്ല.

Eng­lish Summary:Food poi­son­ing in Chat­ta­nur; Those who ate poro­ta and veg­etable cur­ry are in hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.