23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 10, 2024
November 9, 2024
October 12, 2024
July 27, 2024
March 31, 2024
January 12, 2024
January 5, 2024
October 28, 2023
October 14, 2023
September 4, 2023

ഇടുക്കിയില്‍ ഭക്ഷ്യവിഷബാധ; ചിക്കന്‍ അല്‍ഫാം കഴിച്ച യുവതി ചികിത്സതേടി

Janayugom Webdesk
നെടുങ്കണ്ടം
August 3, 2023 8:32 pm

കട്ടപ്പനയിലെ ഹോട്ടലില്‍ നിന്നും ചിക്കന്‍ അല്‍ഫാം കഴിച്ച യുവതിയ്ക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ വെളളിയാഴ്ച കട്ടപ്പന പോര്‍ച്ചുഗില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച വട്ടപ്പാറ സ്വദേശിനിയ്ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. രാത്രിയില്‍ വൈകി ഛര്‍ദ്ദിയും ശാരിരിക അസ്വസ്ഥതകളും ഉണ്ടായതിനെ തുടര്‍ന്ന് ശനിയാഴ്ച കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് യുവതി പാമ്പാടുംപാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടി. യുവതിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ മാസം 27ന് കട്ടപ്പനയിലെ പേപ്പര്‍ മിന്റ് എന്ന ഹോട്ടലില്‍ നിന്നും ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധ ഉണ്ടായതായി പാമ്പാടുംപാറ പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി കെ പ്രശാന്ത് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Food poi­son­ing in Iduk­ki; The woman who ate Chick­en Alfam sought treatment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.