തൃശൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. അവണൂരിലാണ് സംഭവം. വീട്ടിൽ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നുതന്നെയാണ് വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീതയടക്കം മൂന്ന് പേർ മെഡിക്കൽ കോളജ് ഹോസ്പ്പിറ്റലിലും ശശീന്ദ്രന്റെ അമ്മ കമലാക്ഷി സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സ തേടി.
ഭാര്യക്കും അമ്മക്കുമൊപ്പം വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവർക്കും സമാനമായ അസ്വസ്ഥതകളാണ് ഉണ്ടായത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു.
English Summary: Food poisoning in Thrissur: Householder dies, three admitted to hospital
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.