29 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 28, 2024
December 27, 2024
December 24, 2024
December 13, 2024
December 1, 2024
November 22, 2024
November 18, 2024
November 18, 2024
November 11, 2024
October 9, 2024

വര്‍ക്കലയിലെ ഹോട്ടല്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 20 പേര്‍ ആശുപത്രിയില്‍

Janayugom Webdesk
തിരുവനന്തപുരം
March 1, 2024 5:00 pm

വര്‍ക്കലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്‌നമുണ്ടായത്. ഒരുകുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പടെ എട്ടുപേരും ചികിത്സ തേടിയിട്ടുണ്ട്. തൊഴിലാളികള്‍ താമസിക്കുന്ന കട്ടിലിനടിയില്‍ നിന്ന് ചിക്കന്‍ ഫ്രൈ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ കണ്ടെത്തി.

ഛര്‍ദ്ദിലും വയറിളക്കവും ശാരീരിക അസ്വസ്ഥതയും ഉണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുഴിമന്തി, അല്‍ഫാം തുടങ്ങിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. 12 പേര്‍ സ്വകാര്യ ആശുപത്രിയിലും എട്ടുപേര്‍ താലൂക്ക് ആശുപത്രിയിലുമാണ ചികിത്സ തേടിയത്.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നഗരസഭയിലെ ആരോഗ്യവിഭാഗം ജീവനക്കാര്‍ ഹോട്ടലില്‍ പരിശോധന നടത്തി. പഴകിയ ഭക്ഷണങ്ങളും പിടിച്ചെടുത്തു. നഗരസഭാ അധികൃതര്‍ ഹോട്ടല്‍ അടച്ചുപൂട്ടി. ഇതരസംസ്ഥാനക്കാരായ തൊഴിലാളികള്‍ താമസിക്കുന്ന മുറിയില്‍ കട്ടിലനടിയില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതായി നഗരസഭാ ജീവനക്കാര്‍ പറഞ്ഞു.

Eng­lish Summary:Food poi­son­ing in Varkala hotel eaters; 20 peo­ple in hospital
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.