
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഭക്ഷണാവശിഷ്ടങ്ങൾ നിലത്തെറിഞ്ഞ് യാത്രക്കാര്‍. വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകുമെന്ന വിശദീകരണവുമായിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങൾ നിലത്തെറിഞ്ഞ നിലയിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തിന് അഭിമാനമായ പുത്തൻ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ ഏറെ പ്രതിഷേധമാണ് ഉയരുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിലത്തായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷണ പൊതികളും സ്പൂണുകളും വിഡിയോയിൽല കാണാം. യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുതിയ ട്രെയിനിന്റെ ശോഭകെടുത്തുമെന്നാണ് ജനങ്ങള്‍ വിമര്‍ശിക്കുന്നത്. അതേസമയം പണം നൽകിയാൽ പൗരബോധം വാങ്ങാൻ കഴിയില്ലെന്നും പണത്തിന് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും ജനങ്ങള്‍ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.