
ബഹിരാകാശ യാത്രകളിലെ പ്രധാന വെല്ലുവിളികളിലൊന്നാണ് യാത്രികരുടെ ഭക്ഷണം. ഭക്ഷണ സാധനങ്ങളുടെ ഭാരം മൂലം ബഹിരാകാശത്തുവച്ച് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള സൗകര്യങ്ങള്‍ നിലവിലില്ല. ഇതിന് പരിഹാരമായാണ് ചന്ദ്രനില്‍ കടലകൃഷി നടത്താനുള്ള ഗവേഷകരുടെ നീക്കം. നാസയുടെ അപ്പോളോ ദൗത്യങ്ങള്‍ക്കിടെ ശേഖരിച്ച ചന്ദ്രനിലെ മണ്ണിലാണ് ഗവേഷകര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളക്കടല കൃഷി നടത്തുന്നത്.
ടെക്സാസ് എ ആന്റ് എം സര്‍വകലാശാലയിലെ പ്രത്യേകം തയ്യാറാക്കിയ ചേംബറിലാണ് വെള്ളക്കടല വെറൈറ്റിയായ മൈലസ് വളര്‍ത്തുന്നത്. ഫ്ലോറിഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്പേസ് റിസര്‍ച്ച് ടെക്നോളജീസിന്റെ സഹായത്തോടെയാണ് പ്രയോജനകരമായ ഫംഗികളില്‍ പൊതിഞ്ഞ വിത്തുകള്‍ ചന്ദ്രോപരിതലത്തിലെ മണ്ണില്‍ വളര്‍ത്തുന്നത്. മണ്ണിരയുണ്ടാകാനുള്ള സാങ്കേതിക വിദ്യയും തയ്യാറാക്കുന്നുണ്ട്. നൂറ് ശതമാനവും ചന്ദ്രോപരിതലത്തിലെ മണ്ണില്‍ നട്ട കടലകള്‍ പൂവോ കായയോ ഇട്ടിരുന്നില്ല.
ബഹിരാകാശത്തേയ്ക്ക് ഭക്ഷണമെത്തിക്കുന്നത് ചെലവേറിയ പ്രകിയയാണ്. സമയാസമയം നടത്തുന്ന ചരക്കുനീക്കത്തിലൂടെയാണ് ഗവേഷകരുടെ ജീവന്‍ നിലനില്‍ക്കുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് ഗവേഷക മേധാവി സാറാ ഒലീവിയ സാന്റോസ് പറഞ്ഞു. ഇത്തരത്തില്‍ വിളവെടുക്കുന്ന കടലയ്ക്ക് യാതൊരു രുചിയുമുള്ളതായി വിവരമില്ല. എന്നിരുന്നാലും ചന്ദ്രോപരിതലത്തിന്റെ മണ്ണ് ഉപയോഗപ്പെടുത്തിയുള്ള കൂടുതല്‍ പരീക്ഷണങ്ങള്‍ തൂടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.