23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

ഭക്ഷ്യധാന്യങ്ങൾ നിർത്തലാക്കല്‍: സിപിഐ ആശങ്ക രേഖപ്പെടുത്തി

Janayugom Webdesk
ന്യൂഡല്‍ഹി
January 17, 2023 11:31 pm

ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ നിർത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആശങ്ക രേഖപ്പെടുത്തി. തീരുമാനം ദരിദ്രരെ പ്രതികൂലമായി ബാധിക്കുകയും ഭക്ഷ്യധാന്യ ആവശ്യങ്ങൾക്കായി അവര്‍ വിപണിയെ ആശ്രയിക്കുവാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യും. അതേസമയം കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പുനൽകണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുമ്പോള്‍ ഭാവിയിൽ എംഎസ്‌പി നിർത്തലാക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം സൂചിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.