22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കാല്‍ കുടുങ്ങി; യുവതിയുടെ കാല്‍ മുറിച്ചുമാറ്റി

Janayugom Webdesk
ബാങ്കോക്ക്
June 30, 2023 12:19 pm

വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കാല്‍ കുടുങ്ങിയ യുവതിയുടെ കാല്‍ മുറിച്ചുമാറ്റി. തായ്‌ലന്‍ഡിലാണ് സംഭവം. ബാങ്കോക്കിലെ ഡോണ്‍ മുവാങ് വിമാനത്താവളത്തിലെ എസ്‌കലേറ്ററിലാണ് കാല്‍ കുടുങ്ങിയത്. എസ്‌കലേറ്ററിന്റെ അവസാന ഭാഗമെത്തിയപ്പോളാണ് സ്ത്രീയുടെ കാല്‍ കുടുങ്ങിയത്.

തെക്കന്‍ നഖോണ്‍ സി തമ്മാരത്ത് പ്രവിശ്യയിലേക്ക് വിമാനം കയറുന്നതിനായി രാവിലെ വിമാനത്താവളത്തിലെത്തിയതായിരുന്നു 58 കാരി. ടെര്‍മിനല്‍ 2ലെ നടപ്പാതയിലാണ് അപകടം സംഭവിച്ചത്. എന്നാല്‍ ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ സഹായത്തിനെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സ്ത്രീയെ എസ്കലേറ്ററില്‍ നിന്ന് രക്ഷിച്ചത്. ഇവരുടെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. 

ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയും കാലിന് ഗുരുതര പരുക്കേറ്റതിനാല്‍ മുറിച്ച് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.അതേസമയം അപകടത്തെ തുടര്‍ന്ന് എസ്‌കലേറ്ററിന്റെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെച്ചു. അപകടത്തെക്കുറിച്ച് എന്‍ജിനീയറിംഗ് ടീം അന്വേഷണം നടത്തുമെന്നും യാത്രക്കാരിയുടെ ചികിത്സച്ചെലവ് പൂര്‍ണമായും വഹിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Eng­lish Summary:Foot stuck in air­port esca­la­tor; The wom­an’s leg was amputated

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.