
ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ ജോക്കാട്ടെയ്‌ക്കും തോക്കൂറിനും ഇടയിൽ പാത ഇരട്ടിപ്പിക്കുന്നതിനാൽ ട്രെയിൻ സർവീസുകളിൽ മാറ്റംവരുത്തി. കോയമ്പത്തൂർ ജംങ്‌ഷൻ– ജബൽപുർ പ്രതിവാര സ്‌പെഷ്യൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (02197) നവംബർ മൂന്നിന് കോയമ്പത്തൂർ ജങ്‌ഷനിൽനിന്ന് വൈകിട്ട് 7.35നാകും പുറപ്പെടുക. നവംബർ എട്ടിന് മുംബൈ സിഎസ്‌എംടിയിൽനിന്ന് ആരംഭിക്കുന്ന മുംബൈ സിഎസ്‌എംടി– മംഗലാപുരം ജങ്‌ഷൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ( 12133) സൂറത്ത്കല്ലിൽ യാത്ര അവസാനിപ്പിക്കും. സൂറത്ത്കല്ലിനും മംഗളൂരു ജങ്‌ഷനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.
നവംബർ ഒമ്പതിന് മംഗളൂരു ജംങ്‌ഷനിൽ നിന്ന് പകൽ രണ്ടിന് ആരംഭിക്കുന്ന മംഗളൂരു ജങ്‌ഷൻ– മുംബൈ സിഎസ്‌എംടി സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (12134) അതേ ദിവസം പകൽ 2.35ന് സൂറത്ത്കല്ലിൽനിന്ന് യാത്ര പുറപ്പെടും. മംഗളൂരു ജങ്‌ഷനും സൂറത്ത്കല്ലിനുമിടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കും. ജാംനഗർ — തിരുനെൽവേലി ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ് (19578) 31‑ന് ജാംനഗറിൽനിന്ന് ആരംഭിക്കുന്ന സർവീസ് യാത്രയ്‌ക്കിടയിൽ 30 മിനിറ്റ് വൈകും. ജാംനഗർ തിരുനെൽവേലി ജങ്‌ഷൻ ദ്വൈവാര എക്‌സ്‌പ്രസ് (19578) നവംബർ ഒന്നിന് ജാംനഗറിൽനിന്ന് തുടങ്ങുന്ന സർവീസ് യാത്രയ്‌ക്കിടയിൽ ഒരുമണിക്കൂർ 40 മിനിറ്റ് വൈകിയെത്തും.
തിരുവനന്തപുരം സെൻട്രൽ– നേത്രാവതി എക്‌സ്‌പ്രസ് (16345) നവംബർ മൂന്നിന് ലോകമാന്യതിലകിൽനിന്ന് തുടങ്ങുന്ന സർവീസ് യാത്രയ്‌ക്കിടയിൽ ഒരു മണിക്കൂർ വൈകും. നവംബർ മൂന്നിന് എറണാകുളത്തുനിന്ന് ആരംഭിക്കുന്ന എറണാകുളം ജങ്‌ഷൻ ‑പുണെ ജങ്‌ഷൻ പ്രതിവാര എക്സ്പ്രസ് ( 11098) യാത്രയ്‌ക്കിടയിൽ രണ്ട് മണിക്കൂർ 30 മിനിറ്റ് വൈകും. മുരഡേശ്വർ– എസ്എംവിബി ബംഗളൂരു എക്‌സ്‌പ്രസ് (16586) നവംബർ ഒമ്പതിന് മുരഡേശ്വറിൽനിന്ന് ആരംഭിക്കുന്ന സർവീസ് യാത്രയ്‌ക്കിടയിൽ രണ്ടുമണിക്കൂർ വൈകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.