
സ്തീകളോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ച് ട്രാൻസ്ജെൻഡർ യുവതി അവന്തിക. വെളിപ്പെടുത്തലിന് മുമ്പത്തെ സംഭാഷണമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് രാഹുൽ മോശമായി പെരുമാറിയപ്പോൾ ജീവന് ഭീഷണി ഉണ്ടായിരുന്നു. പേടിയുണ്ടായിരുന്നു. അത്കൊണ്ടാണ് തുറന്നു പറയാതിരുന്നതെന്നും അവന്തിക പറഞ്ഞു. വാട്‌സാപ് ചാറ്റ് പുറത്തുവിട്ടതിനു പിന്നാലെ വലിയ സൈബർ ആക്രമണം താൻ നേരിടന്നുവെന്നും അവർ വെളിപ്പെടുത്തി.’
രാഹുലുമായുണ്ടായിരുന്നത് നല്ല സൗഹൃദമായിരുന്നുവെന്നും സൈബറിടത്ത് അക്രമിക്കപ്പെടുന്നത് വളരെ മോശമായാണെന്നും അവന്തിക പറഞ്ഞു. രാഹുൽ അയച്ച മോശം മെസേജുകൾ അപ്രത്യക്ഷമാകുന്നവയായിരുന്നു. ടെലഗ്രാമിൽ വാനിഷിങ് മോഡിൽ ഇട്ടാണ് രാഹുൽ ചാറ്റ് ചെയ്തിരുന്നത്. ആ സെസേജുകൾ വീണ്ടെടുക്കാൻ സാധിച്ചാൽ തെളിവ് ലഭിക്കും. ഓഗസ്റ്റ് 1ന് മുൻപുള്ള സന്ദേശങ്ങളിലാണ് രാഹുൽ മോശമായി പെരുമാറിയിട്ടുള്ളത്. വെളിപ്പെടുത്തലിൽ ഗൂഢാലോചനയില്ല. നിയമപരമായി മുന്നോട്ടു പോയാൽ ആ മെസേജുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവന്തിക കൂട്ടിച്ചർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.