അയോധ്യ രാമക്ഷേത്ര ഉദ്ഘാടനദിനത്തിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസം അവധി അനുവദിച്ചു. ഉദ്ഘാടനപരിപാടിയുടെ ലൈവ് ടെലികാസ്റ്റ് വീക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പകുതി ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇതുസംബന്ധിച്ച് സർക്കാർ നോട്ടിഫിക്കേഷൻ ഇറക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
രാമക്ഷേത്ര ഉദ്ഘാടനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ഉത്തർപ്രദേശിൽ നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി മന്ത്രിമാരിൽനിന്ന് വിവരങ്ങൾ തേടിയിരുന്നു. രാമക്ഷേത്ര ഉദ്ഘാടനം ദീപാവലി പോലെ കൊണ്ടാടണമെന്നാണ് മന്ത്രിമാർക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
English Summary: For Ram Temple Ceremony, Half-Day For Central Government Employees
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.