22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 12, 2024
March 6, 2024
February 12, 2024
February 8, 2024
January 20, 2024
December 24, 2023
November 19, 2023
October 27, 2023
October 19, 2023
September 8, 2023

ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള വളമിടല്‍ ചക്കുപള്ളത്ത് നടന്നു

Janayugom Webdesk
നെടുങ്കണ്ടം
October 19, 2023 9:23 pm

ജില്ലയിലെ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് ക്യഷിടത്തില്‍ വളം ഇടില്‍ ചക്കുപള്ളത്ത് നടന്നു. ജില്ലാതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍ നിര്‍വ്വഹിച്ചു. കൃഷി രംഗത്ത് ഡ്രോണ്‍ സംവിധാനം വരുന്നതോടെ തൊഴിലാളികളുടെ എണ്ണം വളരെ കുറയുന്നതോടെ വളമിടിയിലിനും മറ്റുമായുള്ള ചിലവ് വളരെ കുറയ്ക്കുവാന്‍ സാധിക്കുമെന്ന് വി ജെ രാജപ്പന്‍ പറഞ്ഞു. ഭൂപ്രദേശ മാപ്പിംഗ് ഉപയോഗിച്ച് തളിക്കുന്നതിനാല്‍ ഭാഗങ്ങള്‍ വിട്ടു പോകുന്നില്ലായെന്നതും മൂലകങ്ങളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ തൊഴിലാളികള്‍ക്ക് മരുന്ന് കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ ഇല്ലാതാകുന്നു. ഇന്ധനത്തിന്റെ ഉപയോഗം അഗ്രി ഡ്രോണിന് ആവശ്യം വരുന്നില്ല. ഈ സംവിധാനം നെല്‍കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്രദമാകുന്നമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍ പറഞ്ഞു. ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് കൃഷി ഭവനും, ജില്ലാ അഗ്രികള്‍ച്ചറല്‍ ഇന്‍ജിയറിംഗ് (കൃഷി ) എന്നിവര്‍ സംയുക്തമായാണ് സംഘടിപ്പിച്ചത്. 

കൃഷി വകുപ്പിന്റെ സ്മാം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ അണക്കര പാടശേഖര സമിതി, നെല്‍മണി പാടശേഖര സമിതി എന്നിവയുടെ കീഴിൽ വരുന്ന അഞ്ച് ഹെക്ടര്‍ സ്ഥലത്ത് വളം തളിക്കല്‍ നടന്നത്. കേരള കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് ചക്കുപള്ളത്തെ പാടശേഖരത്തിലേയ്ക്ക് ആവശ്യമായ മൈക്രോന്യൂട്രിയന്റ് വളമാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിക്കല്‍ നടത്തിയത്. ഇത് തളിക്കുന്നതോടെ നെല്ലിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫ്രസ്, സള്‍ഫര്‍ അടക്കമുള്ള മൂലകങ്ങള്‍ ലഭിക്കുന്നതോടെ ഇലകളുടെ മഞ്ഞളിപ്പ് അടക്കം മാറി പച്ചപ്പ് വീണ്ടെടുക്കുവാന്‍ സഹായകരമാകും.

പദ്ധതിയോടനുബന്ധിച്ച് മുമ്പ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അഗ്രി ഡ്രോണ്‍ ഉപയോഗിച്ച് വളവിതരണത്തിന്റെ പ്രദര്‍ശനം നടത്തിയിരുന്നു. വാര്‍ഡ് മെമ്പര്‍ ജോസ് ആന്‍സണ്‍ അദ്ധ്യക്ഷത വഹിച്ചു. പദധതി വിശദികരണം കൃഷിവകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിയര്‍ ഷൈലജയും ചക്കുപള്ളം ക്യഷി ഓഫീസര്‍ പ്രിന്‍സി ജോണ്‍ സ്വാഗതവും പറഞ്ഞു. ആരോഗ്യ സ്്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ മാത്യു പട്ടരുകാലയില്‍, തൊടുപുഴ ക്യഷി വകുപ്പ് അസി. ഡയറക്ടര്‍ ഗോവിന്ദ്‌രാജ്, ഗവ. എച്ച്എസ് എസ് പ്രിന്‍സിപ്പാള്‍ അജിതാ കുമാരി, ഷിബു എന്നിവര്‍ സംസാരിച്ചു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.