22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

അവസാന അങ്കത്തിന്; ഇന്ത്യ‑ഓസീസ് മൂന്നാം ഏകദിനം ഇന്ന് സിഡ്നിയില്‍

Janayugom Webdesk
സിഡ്നി
October 25, 2025 7:30 am

ഓസ്ട്രേലിയയ്ക്കെതിരെ ആശ്വാസ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് രാവിലെ ഒമ്പതിന് സിഡ്നിയില്‍ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി. അവസാന മത്സരത്തില്‍ വിജയിച്ച് വൈറ്റ്‌വാഷ് ഒഴിവാക്കാനാകും ശുഭ്മാന്‍ ഗില്ലും സംഘവും ശ്രമിക്കുക. ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് മടങ്ങിയെത്തിയ വിരാട് കോലിയുടെ മോശം പ്രകടനം തിരിച്ചടിയായി. ആദ്യ രണ്ട് മത്സരങ്ങളും കോലി പൂജ്യത്തിന് പുറത്തായിരുന്നു. അതേസമയം രോഹിത് ശര്‍മ്മ കഴിഞ്ഞ മത്സരത്തില്‍ 73 റണ്‍സ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. അര്‍ധസെഞ്ചുറിയുമായി ശ്രേയസ് അയ്യരും മികച്ച പ്രകടനം കാഴ്ചവച്ചു. മിച്ചല്‍ മാര്‍ഷിന്റെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന ഓസീസ് ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ മാറ്റ് ഷോര്‍ട്ട് (74), കൂപ്പര്‍ കൊണോലി (61) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.