
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ടിൽ തുടർച്ചയായ പന്ത്രണ്ടാം വർഷവും താളംപിഴക്കാത്ത രാജാക്കന്മാരായിരിക്കുകയാണ് മലപ്പുറം ജില്ലയിലെ പിപിഎംഎച്ച്എസ്എസ് കൊട്ടുക്കര. പ്രശസ്ത ദഫ് പരീശീലകൻ കോയ കാപ്പാടിന്റെ കീഴിലാണ് കൊട്ടുക്കര ഈ നേട്ടമെല്ലാം കൊയ്തത്. പാരമ്പര്യ രിഫാഈ സൂഫീ പ്രകീർത്തനമാണ് ആലപിച്ചത്. അതോടൊപ്പം കോയ കാപ്പാട് തന്നെ ഈണം നൽകി ചിട്ടപ്പെടുത്തിയ അഹ്മദുൽ മൗലാ.…… അലാ അൻ വാ ഈ.…. എന്ന പ്രകീർത്തനം സദസിനെ ഒന്നടങ്കം ലയിച്ചു ചേർത്തുപിടിക്കുന്ന കാഴ്ചയായിരുന്നു. പതിഞ്ഞ താളത്തിൽ തുടങ്ങി ദ്രുത താളത്തിൽ അവസാനിക്കുന്നതാണ് ദഫിന്റെ ശൈലി.
145 വർഷത്തോളമായി ദഫ് മുട്ട് കലയിൽ കണ്ണി മുറിയാത്ത പാരമ്പര്യമുള്ള കാപ്പാട് ആലസ്സം വീട്ടിലെ നാലാമത്തെ കണ്ണിയാണ് ഡോ. കോയ കാപ്പാട്. 1994 മുതൽ കോയ കാപ്പാടിന്റെ പരിശീലനത്തിലുള്ള ടീമുകളാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുമ്പിലെത്താറുള്ളത്.
ആലസ്സം വീട്ടിൽ നൂറ്റാണ്ടുകളായി നടന്നു വരുന്ന ഗുരുകുല സമ്പ്രദായ ക്ലാസിൽ പരിശീലനം നേടിയതോടൊപ്പം കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ ദഫ് മുട്ടിൽ വൺ ഇയർ ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കിയവരുമാണ് ഈ വിദ്യാർത്ഥികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.