ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിലെ മലയാളികളിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. 550 കോടി ഡോളർ അഥവാ, 47000 കോടിയോളം രൂപയാണ് ആസ്തി. ഇന്ത്യക്കാരിൽ 32-ാം സ്ഥാനത്തും ആഗോള റാങ്കിങ്ങിൽ 639-ാം സ്ഥാനത്തുമാണ് എംഎ യൂസഫലി. 9,250 കോടി ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിൽ ഒന്നാം സ്ഥാനവും ലോകത്ത് 18-ാം സ്ഥാനവും നേടിയത്. 5630 കോടി ഡോളർ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യക്കാരിൽ രണ്ടാമൻ. 32,400 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് തലവൻ ഇലോൺ മസ്ക് ആണ് ലോക സമ്പന്നരിൽ ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമത്. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാർക്ക് സക്കർബർഗ് രണ്ടാമതെത്തിയത്. അമേരിക്കൻ ബിസിനസ് മാസികയായ ഫോബ്സിന്റെ 39-ാമത് സമ്പന്ന പട്ടികയിൽ ഇന്ത്യയിൽ നിന്ന് 205 പേരാണ് ഇടം പിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.