18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 13, 2025
April 13, 2025
April 10, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 6, 2025
April 5, 2025

കാമുകനെ കാണുന്നത് വിലക്കി; അമ്മയ്ക്ക് വിഷം നൽകിയ 16കാരി

Janayugom Webdesk
ലഖ്നൗ
October 8, 2023 4:44 pm

കാമുകനെ കാണുന്നത് വിലക്കിയ അമ്മയെ വിഷം നൽകി കൊല്ലാൻ ശ്രമിച്ച് 16കാരി. ഉത്തർപ്രദേശിലെ റായ്ബറേലിയിലായിരുന്നു സംഭവം. വിഷം കലർത്തിയ ചായ കുടിച്ച് അമ്മ ബോധം കെട്ടു വീണതിനെ തുടർന്ന് പരിഭ്രാന്തരായ പെൺകുട്ടി അയൽവാസികളുടെ സഹായം തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. 

കാമുകനായ ഹിമാൻഷു കുമാറിനെ കാണരുതെന്ന് അമ്മ പറഞ്ഞതാണ് പെണ്‍കുട്ടിയെ പ്രകോപിപ്പിച്ചത്. കാമുകനെ കാണരുതെന്നും അനുസരിച്ചില്ലെങ്കിൽ വീട്ടില്‍ പൂട്ടിയിടുമെന്നും അമ്മ മകള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിനെ തുടർന്ന് പെൺകുട്ടി അമ്മയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് പതിനെട്ടുകാരനായ കാമുകനാണ് വിഷം എത്തിച്ച് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാൾ ഒളിവിലാണ്. സംഭവത്തിൽ പെൺകുട്ടിക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തു.

Eng­lish Summary:Forbidden to see the lover; 16-year-old who poi­soned her mother
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.