16 February 2026, Monday

Related news

February 16, 2026
February 16, 2026
February 16, 2026
February 15, 2026
February 15, 2026
February 15, 2026
February 14, 2026
February 13, 2026
February 13, 2026
February 11, 2026

പാകിസ്ഥാന്റെ പ്രകോപനം നേരിടാൻ സേനകൾ സജ്ജം; സേനാ മേധാവിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Janayugom Webdesk
ന്യൂഡൽഹി
May 10, 2025 5:01 pm

പാകിസ്ഥാന്റെ പ്രകോപനം നേരിടാൻ സേനകൾ സജ്ജമെന്ന് സേനാ മേധാവിമാർ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന അറിയിച്ചു. 

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാറും ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ജനവാസ മേഖലകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയിടങ്ങളെ ലക്ഷ്യമാക്കിയാണ് പാക് ആക്രമണം. പാക് പ്രകോപനം നേരിടാൻ സജ്ജമെന്ന് ഇന്ത്യൻ സേന അറിയിച്ചു. പാകിസ്ഥാന്റെ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയില്‍ സേനാമേധാവിമാരുമായി കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സൈനിക മേധാവി (സിഡിഎസ്), കര‑വ്യോമ‑നാവികസേനാ മേധാവികള്‍ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.