അനധികൃതമായി കടത്തിയ 24 കോടി രൂപ വിലമതിക്കുന്ന 1.2 കോടി വിദേശ സിഗരറ്റുകൾ മുംബൈയിലെ റവന്യൂ ഇന്റലിജൻസ് ഡയറക്‌ടറേറ്റ് പിടിച്ചെടുത്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.പ്രത്യേക രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, അർഷിയ ഫ്രീ ട്രേഡ് വെയർഹൗസിങ് സോണിലേക്ക് കൊണ്ടുപോവുന്നതെന്ന് കരുതുന്ന കണ്ടെയ്നറിൽ നിന്നാണ് സിഗരറ്റുകൾ പിടിച്ചെടുത്തത്.
നവി മുംബൈയിലെ നവഷെവ തുറമുഖത്ത് നിന്ന് കണ്ടെയ്‌നർ പുറപ്പെട്ടതിന് ശേഷം ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് പകരം അർഷിയ എഫ്.ടി.ഡബ്ല്യുസെഡിലേക്ക് പോകുന്നതിനിടെ സ്വകാര്യ ഗോഡൗണിലേക്ക് വഴിതിരിച്ചുവിട്ടതായി കണ്ടെത്തി. തുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ ഗോഡൗണിൽ കണ്ടെയ്‌നർ തടഞ്ഞു. 40 അടി നീളമുള്ള കണ്ടെയ്‌നറിൽ മുഴുവൻ വിദേശ സിഗരറ്റുകൾ നിറച്ചതായി കണ്ടെത്തുകയായിരുന്നു.
english summary; Foreign cigarettes worth Rs 24 crore seized
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.