26 December 2024, Thursday
KSFE Galaxy Chits Banner 2

വിദേശ നാണ്യ കരുതൽ ശേഖരം കുറഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2023 11:19 pm

ഇന്ത്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം 325 മില്യൺ ഡോളർ കുറഞ്ഞ് 560.942 ബില്യൺ ഡോളറായി. മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടു മുൻപുള്ള വാരത്തിൽ കരുതൽ ശേഖരം 5.68 ബില്യൺ ഡോളര്‍ കുറഞ്ഞ് 561.267 ബില്യണിലെത്തിയിരുന്നു. 2021 ഒക്ടോബറിൽ വിദേശ നാണയ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന 645 ബില്യൺ ഡോളറിലെത്തിയിരുന്നു.

ആർബിഐ പുറത്തുവിട്ട പ്രതിവാര കണക്കുകൾ പ്രകാരം വിദേശ കറൻസി ആസ്തി 166 മില്യൺ ഡോളർ കുറഞ്ഞ് 495.906 ബില്യൺ ഡോളറിലെത്തി. യുഎസ് ഇതര കറൻസികളായ യൂറോ, പൗണ്ട്, യെൻ മുതലായവയുടെ മൂല്യമാണ് വിദേശ കറൻസി ആസ്തികൾ. സ്വർണ ശേഖരവും തുടർച്ചയായ നാലാം ആഴ്ചയും കുറഞ്ഞു. ഇത്തവണ 66 മില്യൺ ഡോളര്‍ കുറഞ്ഞ് 41.751 ബില്യൺ ഡോളറിലെത്തി.

Eng­lish Sum­ma­ry: for­eign exchange reserves
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.