11 April 2025, Friday
KSFE Galaxy Chits Banner 2

വിദേശനാണ്യ ശേഖരം കുറഞ്ഞു

Janayugom Webdesk
മുംബൈ
March 19, 2022 8:38 pm

രാജ്യത്തിന്റെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ പോയവാരം ഇടിവ് രേഖപ്പെടുത്തി. മാര്‍ച്ച് 11 ന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 9.646 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 622.275 ബില്യണ്‍ ഡോളറിലെത്തി. രണ്ടുവര്‍ഷത്തിനിടയിലെ ഏറ്റവും കുറ‍ഞ്ഞ നിലയിലാണ് ഇപ്പോള്‍.

മൊത്തത്തിലുള്ള കരുതല്‍ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറന്‍സി ആസ്തി (എഫ്‌സിഎ) ഇടിഞ്ഞതും രൂപയുടെ മുല്യത്തകര്‍ച്ചയുമാണ് ഇടിവിന് കാരണമായതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് നാലിന് അവസാനിച്ച ആഴ്ചയില്‍ കരുതല്‍ ശേഖരം 394 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 631.92 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. 2021 സെപ്റ്റംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ ഇത് 642.453 ബില്യണ്‍ ഡോളറായി ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ച് 11ന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഎ 11.108 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 554.359 ബില്യണ്‍ ഡോളറായി. അതേസമയം കഴിഞ്ഞയാഴ്ച സ്വര്‍ണ്ണ ശേഖരം 1.522 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 43.842 ബില്യണ്‍ ഡോളറായി.

eng­lish summary;Foreign exchange reserves declined

you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.