ജനുവരി നാലിന് മാത്രം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 2620.80 കോടി. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 773.58 കോടിയുടെ ഓഹരികള്‍ വാങ്ങിയതായും എന്‍എസ്ഇ രേഖകളില്‍ പറയുന്നു.
ജനുവരി നാല് വരെയുള്ള ഒരുമാസ കാലയളവില്‍ വിദേശ നിക്ഷേപകര്‍ 3,461.53 കോടി പിന്‍വലിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങല്‍ 1,867.50 കോടിയായിരുന്നു. ഡിസംബര്‍ മാസത്തില്‍ 14,231.09 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 24,159.13 കോടിയുടെ ഓഹരികള്‍ വാങ്ങി.
രാജ്യത്തെ ആഭ്യന്തര ഓഹരി സൂചികകളില്‍ കഴിഞ്ഞ ദിവസം കനത്ത തകര്‍ച്ചയാണ് ഉണ്ടായത്. ബിഎസ്‌ഇ സെൻസെക്സ് 636.75 പോയിന്റ് (1.04 ശതമാനം) ഇടിഞ്ഞ് 60,657.45 എന്ന നിലയിലും എൻഎസ്‌ഇ നിഫ്റ്റി 189.60 പോയിന്റ് (1.04 ശതമാനം) ഇടിഞ്ഞ് 18,042.95 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
English Summary: Foreign investment out
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.