19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

വിദേശ പണം: ഇന്ത്യ തന്നെ മുന്നില്‍

Janayugom Webdesk
മുംബൈ
December 19, 2024 10:30 pm

ഏറ്റവും കൂടുതല്‍ വിദേശ പണം സ്വീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2024ൽ 129 ബില്യൺ ഡോളറാണ് (ഏകദേശം 10,96,500 കോടി രൂപ) ഇന്ത്യയിലേക്ക് വന്നത്. മെക്‌സിക്കോ, ചൈന, ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിലുളളത്.
വികസിത രാജ്യങ്ങളിലെ തൊഴിൽ വിപണി സജീവമായതാണ് ഇന്ത്യക്ക് നേട്ടമായതെന്ന് ലോകബാങ്ക് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 

2023ലെ 1.2 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ പണമയക്കലിന്റെ വളർച്ചാ നിരക്ക് 5.8 ശതമാനമാണ്. കോവിഡ് മഹാമാരിക്ക് ശേഷം വികസിത രാജ്യങ്ങളിലെ തൊഴില്‍ വിപണി ഊര്‍ജം വീണ്ടെടുത്തത് ഗുണമായി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലേക്കുളള പണമയയ്ക്കൽ 2024ൽ 685 ബില്യൺ ഡോളറിലെത്തുമെന്നാണ് വിലയിരുത്തല്‍. 

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് ശക്തമായ പണമൊഴുക്കാണ് ഉണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു. നിലവിലെ പ്രവണതയനുസരിച്ച് കണക്കാക്കിയാല്‍ ഇത് 11.8 ശതമാനത്തിലെത്തും. തെക്കേ ഏഷ്യയിലേക്കുള്ള പണമൊഴുക്ക് 2024ൽ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തുമെന്നും വിലയിരുത്തപ്പെടുന്നു. 

വിദേശനാണ്യത്തിന്റെ സുപ്രധാന ഉറവിടമാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വലിയ സംഭാവന നൽകുന്നുണ്ട്, ഗൾഫ് രാജ്യങ്ങൾ ചരിത്രപരമായി ഈ പണമയക്കലിന്റെ പ്രധാന സ്രോതസാണ്. വികസിത രാജ്യങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ എന്നിവയും പ്രധാന സംഭാവനക്കാരായി മാറിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.