ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 30 കോടിയുടെ ഹെറോയിനുമായി സാംബിയ യുവതി അറസ്റ്റില്‍. ഇവരുടെ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 4.5 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) അധികൃതര്‍ കണ്ടെത്തി.
അഡിസ് അബാബയില്‍ നിന്ന് എത്യോപ്യന്‍ വിമാനത്തിലാണ് യുവതി തിങ്കളാഴ്ച ബംഗളുരു വിമാനത്താവളത്തിലെത്തിയത്. അഡിസ് അബാബ വിമാനത്താവളത്തില്‍ നിന്ന് ഏജന്റുമാരാണ് ഹെറോയിന്‍ അടങ്ങിയ ബാഗ് കൈമാറിയതെന്നാണ് യുവതി നല്‍കിയ മൊഴി.
സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചാല്‍ നിശ്ചിത ശതമാനം തുക കമ്മിഷന്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ബംഗളുരു വിമാനത്താവളത്തിലെത്തിയാല്‍ ബാഗ് വാങ്ങാന്‍ ആളെത്തുമെന്നും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ബംഗളുരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില വന്‍ സംഘങ്ങളാണ് മയക്കുമരുന്നുകടത്തലിന് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ 21‑നും ഉഗാണ്ട സ്വദേശിയായ യുവാവില്‍നിന്ന് നാലുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഡിആര്‍ഐ പിടികൂടിയിരുന്നു.
English summary;Foreign woman arrested with heroin worth 30 crores
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.