23 June 2024, Sunday

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 16, 2024
May 13, 2024
May 9, 2024
May 6, 2024

അസമില്‍ തടവിലാക്കിയ വിദേശികളെ തിരിച്ചയക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
May 16, 2024 10:19 pm

അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിയുന്ന വിദേശികളെ തിരിച്ചയക്കുന്നതിന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന 17 വിദേശികളെ മോചിപ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്.

ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യത്തില്‍ ഇവരെ തിരിച്ചയക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയായിരുന്നു. തടങ്കല്‍ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന വിദേശികളെ സംബന്ധിച്ച ഹര്‍ജികളാണ് ജസ്റ്റിസുമാരായ എഎസ് ഓക്ക, ഉജ്ജ്വല്‍ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. 

രണ്ട് വർഷമായി വിദേശികള്‍ തടവില്‍ കഴിയുകയാണ്. ഇവര്‍ക്ക് നല്‍കിവരുന്ന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും അവരുടെ എണ്ണം തിട്ടപ്പെടുത്താനും സമിതി രൂപീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് അസം സര്‍ക്കാര്‍ നിയോഗിച്ച അസം ലീഗൽ സർവീസസ് അതോറിറ്റി കമ്മിറ്റി തടങ്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് പരിശോധിച്ചതിനുശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. വിദേശികളെ തിരിച്ചയക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് ജൂലൈ വീണ്ടും 26ന് പരിഗണിക്കും.

Eng­lish Sum­ma­ry: For­eign­ers detained in Assam should be sent back

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.