
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സണലിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്. നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറ്റി തോല്പിച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 48-ാം മിനിറ്റില്‍ തിജനി രജിന്‍ഡേഴ്സ് നേടിയ ഗോളില്‍ സിറ്റി മുന്നിലെത്തി. ആറ് മിനിറ്റുകള്‍ക്കുള്ളില്‍ നോട്ടിങ്ഹാം തിരിച്ചടിച്ചു. ഒമരി ഹച്ചിന്സണാണ് സ്കോറര്‍. എന്നാല്‍ 83-ാം മിനിറ്റില്‍ റയാന്‍ ചെക്കരിയിലൂടെ സിറ്റി വിജയം തിരിച്ചുപിടിച്ചു.
18 മത്സരങ്ങളില്‍ 40 പോയിന്റോടെയാണ് സിറ്റി തലപ്പത്തെത്തിയത്. 18 പോയിന്റുള്ള നോട്ടിങ്ഹാം 17-ാമതാണ്.
ക്രിസ്മസ് അവധിക്കു ശേഷം കളത്തിലെത്തിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ന്യൂകാസില്‍ യുണൈറ്റഡിനെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. 24-ാം മിനിറ്റില്‍ പാട്രിക്ക് ഡോര്‍ഗുവാണ് സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിജയഗോള്‍ കണ്ടെത്തിയത്. പിന്നീട് ഗോളുകളൊന്നും ഇരുടീമിനും നേടാനാകാതിരുന്നതോടെ മാഞ്ചസ്റ്റര്‍ ഏകപക്ഷീയമായ വിജയം സ്വന്തമാക്കുകയായിരുന്നു. 185 മത്സരങ്ങളില്‍ 29 പോയിന്റുമായി അഞ്ചാമതാണ് മാഞ്ചസ്റ്റര്‍. 23 പോയിന്റുമായി ന്യൂകാസില്‍ 11-ാമതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.