
മുണ്ടക്കയം, പെരുവന്താനം മേഖലകളിലെ കാട്ടാന ആക്രമണത്തിന് സർക്കാർ തലത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാഴൂർ സോമൻ എംഎൽഎ. വേലി നിർമ്മാണ ജോലികൾ ധൃതഗതിയിലാക്കണം. വനം വകുപ്പിന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകണം. മുണ്ടക്കയം മതമ്പയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി കുറ്റിക്കാട്ട് പുരുഷോത്തമന്റെ തമ്പലക്കാട്ടുള്ള വസതി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പീരുമേട് എം എൽ എ വാഴൂർ സോമൻ.
ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ സഹായവും ദ്രുതഗതിയിൽ ചെയ്യുന്നതിനാവശ്യമായ നടപടികൾ പൂർത്തീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരേതന്റെ ആശ്രിതർക്ക് സർക്കാർ ജോലിയടക്കമുള്ള സഹായങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം അഡ്വ. എം എ ഷാജി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സിജോ പ്ലാത്തോട്ടം, ജൈമോൻ ജോസ്, പെരുവന്താനം ലോക്കൽ സെക്രട്ടറി സന്തോഷ് എന്നിവർ എംഎൽഎയുടെ ഒപ്പം മരണപ്പെട്ട തൊഴിലാളിയുടെ ഭവനം സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.