വനംവകുപ്പിന്റെ നേതൃത്വത്തില്‍ തേക്കടിയില്‍ നിന്ന് ഗവിയിലേക്ക് ബസ് സര്‍വ്വീസ് ആരംഭിച്ചു. പുതുവല്‍സരത്തില്‍ ആരംഭം കുറിച്ച സര്‍വ്വീസിന് ആദ്യദിനം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.രാവിലെ 6.30ന് തേക്കടി പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച് ഗവിയിലെത്തി മടങ്ങുന്ന രീതിയിലാണ് സര്‍വ്വീസ് ക്രമീകരിച്ചിരിക്കുന്നത്. സ്വദേശീയരായിട്ടുള്ള ടൂറിസ്റ്റുകള്‍ക്ക് 45 രൂപയും വിദേശീയര്‍ക്ക് 500 രൂപയുമാണ് എന്‍ട്രി ഫീസ്. യാത്രയ്ക്ക് പ്രഭാത ഭക്ഷണം ഉള്‍പ്പെടെ 1000 രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക്.
സവാരിക്ക് ശേഷം ഉച്ചയ്ക്ക് 12.30ഓടെ തേക്കടിയില്‍ മടങ്ങിയെത്തും. യാത്രയുടെ വ്യത്യസ്തത അനുഭവിക്കാന്‍ ആദ്യ ദിവസം തന്നെ ധാരാളം പേരാണ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി ബുക്കിംഗ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യമായാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ നിന്ന് വനംവകുപ്പ് നേരിട്ട് ഗവിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ടിക്കറ്റ് ബുക്കിംഗ് രാവിലെ മുതല്‍ ആരംഭിച്ച് 5 മണിക്ക് അവസാനിപ്പിക്കും. 32 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബസാണ് സര്‍വ്വീസ് നടത്തുന്നത്.
അധികം വൈകാതെ ബുക്കിംഗ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്ന് കുമളി റെയിഞ്ച് ഓഫീസര്‍ സിബി കെ ഇ അറിയിച്ചു. ബോട്ടിംഗ്, പ്രകൃതി നടത്തം,ഗ്രീൻ വാക്ക്,ജംഗിൾ സ്കൗട്ട്,ബാംബൂ റാഫ്റ്റിംഗ് ‚ബോർഡർ ഹൈക്കിംഗ്,ട്രൈബൽ ഹെറിറ്റേജ്/ആദിവാസി നൃത്തം എന്നീ വ്യത്യസ്തങ്ങളായിട്ടുള്ള പരിപാടികള്‍ക്ക് പുറമെയാണ് വനംവകുപ്പിന്റെ ഗവി സര്‍വ്വീസ്.
http://periyartigerreserve.org/home.php എന്ന വെബ്സൈറ്റ് വഴിയും04869–224571,85476
03066 എന്നീ നമ്പറുകള്‍ വഴിയും സഞ്ചാരികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.
English Summary: Forest department started bus service from Thekkady to Gavi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.