
മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് മിഷൻ സോളാർ ഫെൻസിംഗ് കൂടുതൽ ഫലപ്രദമാക്കാൻ വനംവകുപ്പ്. വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ പത്ത് പദ്ധതികളാണ് ഫലപ്രദമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടിട്ടുള്ളത്. അതിലൊന്നാണ് മിഷൻ സോളാർ ഫെൻസിംഗ്. പ്രവർത്തനക്ഷമമല്ലാതിരുന്നതും ഭാഗീകമായി പ്രവർത്തിച്ച് വന്നിരുന്നതുമായി സോളാർ ഫെൻസിംഗ് ലൈനുകൾ തകരാർ പരിഹരിച്ച് മുമ്പോട്ട് പോകുന്നതിനുള്ള പ്രവർത്തനങ്ങളാണ് മാങ്കുളത്ത് വനംവകുപ്പ് നടത്തി വരുന്നത്. സോളാർ ഫെൻസിംഗ് കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഒരു പരിധിവരെ ആനയടക്കം ജനവാസ മേഖലയിൽ ഇറങ്ങുന്നത് കുറക്കാമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇതിന്റെ ഭാഗമായിട്ടാണ് മിഷൻ സോളാർ ഫെൻസിംഗ് കൂടുതൽ ഫലപ്രദമാക്കാനുള്ള നടപടികളുമായി വനംവകുപ്പ് മുമ്പോട്ട് പോകുന്നത്.
വനംവകുപ്പിന്റെ മാങ്കുളം ഡിവിഷന് കീഴിൽ വരുന്ന മാങ്കുളം, ആനക്കുളം റെയിഞ്ചുകളിലായി 35 കിലോമീറ്റർ ദൂരം സോളാർ പവർ ഫെൻസിംഗ് പൂർണ്ണമായും 7. 5 കിലോമീറ്റർ ദൂരം ഭാഗീകമായും തകരാർ പരിഹരിച്ച് തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കിയതായി ഹെറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ആർ എസ് അരുൺ പറഞ്ഞു. വിവിധ കോളജുകളിലെ എൻ എസ് എസ് യൂണിറ്റുകളുടെയും മറ്റ് സന്നദ്ധ സേവന സംഘടനകളുടെയും കൂടി സഹകരണത്തോടെയാണ് ഫെൻസിംഗ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. നിലവിലുള്ള സോളാർ പവർ ഫെൻസിംഗുകൾക്ക് സമീപമുള്ള അടിക്കാടുകൾ തെളിക്കുന്ന ജോലികൾ വനംവകുപ്പ് നടത്തുന്നുണ്ട്. പൂർണ്ണമായും പ്രവർത്തനക്ഷമമല്ലാതിരുന്ന ഫെൻസിംഗ് ലൈനുകളുടെ ലൈനുകളും എനർജൈസർ, ബാറ്ററി എന്നിവയും മാറ്റി സ്ഥാപിച്ചാണ് ലൈനുകൾ കാര്യക്ഷമമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. കൂടാതെ ലൈനുകൾ വാച്ചർമാരും വനംവകുപ്പുദ്യോഗസ്ഥരും പരിശോധിച്ച് കേടുപാടുകൾ ഉണ്ടെങ്കിൽ കാലതാമസമില്ലാതെ അത് പരിഹരിക്കുന്നതിനും വനംവകുപ്പ് മുൻകൈയ്യെടുത്തിട്ടുള്ളതായി വനംവകുപ്പുദ്യോഗസ്ഥർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.