26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 15, 2025
March 19, 2025
March 16, 2025
March 8, 2025
March 8, 2025
March 2, 2025
February 27, 2025
February 21, 2025
February 15, 2025

കാട്ടാനശല്യം ശല്യം രൂക്ഷം: കുമഴി ഗ്രാമവാസികൾ ദുരിതത്തിൽ

Janayugom Webdesk
സുൽത്താൻ ബത്തേരി
March 19, 2025 9:09 am

നാല് വശവും വനത്താൽചുറ്റപ്പെട്ട കുമഴി വനഗ്രാമം കാട്ടാന ഭീതിയിൽ. സന്ധ്യമയങ്ങുമ്പോഴേക്കും ജനവാസമേഖലയിലെത്തുന്ന കാട്ടാനകൾ നേരം പുലരുംവരെയാണ് കൃഷിയിടത്തിലും വീടുകൾക്കുസമീപവും തമ്പടിക്കുന്നതാണ് കുടുംബങ്ങൾക്ക് ദുരിതത്താലിയിരിക്കുന്നത്. കുമഴി വനഗ്രാമത്തിലെ ആളുകൾക്ക് സന്ധ്യമയങ്ങിയാൽ അത്യാവശ്യകാര്യങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ പോലും പറ്റാത്ത തരത്തിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കാട്ടാനശല്യം അതിരൂക്ഷമാണ്. ഇരുട്ടുവീഴാൻ തുടങ്ങുമ്പോഴേക്കേക്കും കാടിറങ്ങിയെത്തുന്ന കാട്ടാനകൾ വനപാതയിലും കൃഷിയിടങ്ങളലും തമ്പടിക്കും. പിന്നീട് പുറത്തിറങ്ങാൻ പോലും സാധിക്കില്ല. വീടുകൾക്ക് സമീപം വരെയെത്തി കവുങ്ങും മറ്റ് വിളകളും നശിപ്പിക്കുകയാണ്. ചക്കകൾ ഉണ്ടാകുന്ന കാലമായതിനാൽ വീടുകൾസമീപം വരെയെത്തി ചക്കകൾ പറിക്കുകയാണ്. മരം തള്ളിയിട്ട് വീടുകൾക്ക് നാശ നഷ്ടംസംഭവിക്കാനും അപകടങ്ങൾക്കുമിടയാക്കിയേക്കാം. ഇതുതുടർ സംഭവമായതോടെ ചക്കകൾ കുടുംബങ്ങൾ വെട്ടികളയുകയാണ്. കാട്ടാനശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പഠനം, ആളുകളുടയെ പുറമേക്കുള്ള ജോലിക്ക് പോക്ക് എന്നിവയെല്ലാം പ്രതിസന്ധിനേരിടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.