അഴിമതി കേസില്‍ പിടിയിലായ തിരുവനന്തപുരം പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുധീഷ് കുമാറിനെതിരെ ആണ് നടപടി. ഇരുതലമൂരിയെ കടത്തിയതിനു പിടിയിലായവരെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളുടെ ബന്ധുക്കളില്‍ നിന്നു പണം വാങ്ങിയെന്നതായിരുന്നു കേസ്. പൂജപ്പുര വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടിരുന്നു. പിന്നീട് ട്രിബ്യൂണല്‍ വഴി നീങ്ങിയാണ് സര്‍വീസിലേക്ക് തിരിച്ചു കയറിയത്. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ കിട്ടിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.