നടവയലിലും പരിസര പ്രദേശങ്ങളിലും കാട്ടാന എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. കിഴക്കേതുണ്ടത്തിൽ ആന്റണി, ഇരട്ടമുണ്ടക്കൽ ഷാജൻ തോമസ്, ജിനോയ് എന്നിവരുടെ മൂപ്പെത്തറായ നൂറിലേറെ വാഴകളും തെങ്ങും കവുങ്ങും കാട്ടാന നശിപ്പിച്ചു. പാതിരി സൗത്ത് സെക്‌ഷനിലെ വനാതിർത്തിയിൽനിന്നാണ് കാട്ടാനകൾ ജനവാസമേഖലയിലെത്തുന്നത്.
വൈദ്യുതവേലിയൊരുക്കി സ്വയംപ്രതിരോധം തീർത്തിട്ടും രക്ഷയില്ലാതായതോടെ വനാതിർത്തിഗ്രാമമായ നടവയലിലെ പരിസരപ്രദേശങ്ങളിൽ മിക്ക കർഷകരും കൃഷി ഉപേക്ഷിച്ചിരിക്കുകയാണ്. ജീവനിൽ ഭയന്ന് ഒട്ടേറെ കുടുംബങ്ങൾ പ്രദേശത്തുനിന്ന് താമസവും മാറി. കാട്ടാനകളെ പ്രതിരോധിക്കാൻ വനാതിർത്തിയിൽ വർഷങ്ങൾക്കുമുൻപ് ഒരുക്കിയ കിടങ്ങുകൾ മണ്ണിടിഞ്ഞ് നികന്നരിക്കുകയാണ്. കാട്ടാനകൾക്കുപുറമേ കാട്ടുപന്നി, മയിൽ, മാൻ, മലയണ്ണാൻ, കുരങ്ങ് എന്നിവയും കൃഷിയിടങ്ങളിലെത്തും. ഇതുകാരണം കൃഷിചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ് കർഷകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.