അയൽവാസിയുടെ വ്യാജ സമ്മതപത്രം നൽകി ഭവന പുനർനിർമാണത്തുക തട്ടിയെടുത്ത ബിജെപി നേതാവിനെതിരെ കേസ്. ചവറ നിയോജക മണ്ഡലം പ്രസിഡന്റും മഹിളാമോർച്ച മുൻ ജില്ലാ സെക്രട്ടറിയുമായ കുരീപ്പുഴ തേജസ്സിൽ ദീപാ സഹദേവനെതിരെയാണ് ശക്തികുളങ്ങര പൊലീസ് കേസെടുത്തത്. അയൽവാസി കുരീപ്പുഴ മുക്കാരത്തിൽ പടിഞ്ഞാറ്റതിൽ സുവർണയുടെ കള്ളയൊപ്പിട്ട് കൊല്ലം കോർപറേഷനിലെ കാവനാട് സോണൽ ഓഫീസിലാണ് സമ്മതപത്രം സമർപ്പിച്ചത്.പട്ടികജാതി വികസന ഫണ്ടിൽനിന്നാണ് ഭവനപുനർനിർമാണത്തിന് ഒന്നരലക്ഷം രൂപ അനുവദിച്ചത്. ആദ്യഗഡു 75,000 രൂപ ദീപ കൈപ്പറ്റി.
ചട്ടപ്രകാരമുള്ള അതിർത്തികടന്നും നിർമാണം നടക്കുന്നതറിഞ്ഞ് കോർപറേഷൻ അധികൃതർ നടത്തിയ പരിശോധനയിൽ സുവർണ സമ്മതപത്രം നൽകിയിട്ടില്ലെന്ന് അറിഞ്ഞു. വിവരാവകാശ നിയമപ്രകാരം സുവർണ നൽകിയ അപേക്ഷയിലാണ് തട്ടിപ്പ് പുറത്തായത്.
തുടർന്ന് പൊലീസിൽ പരാതി നൽകി. നോട്ടറി സാക്ഷ്യപ്പെടുത്തിയ വ്യാജ സമ്മതപത്രത്തിൽ ബിജെപി ചവറ മണ്ഡലം ട്രഷറർ പ്രിയങ്കയും പ്രാദേശികനേതാവ് ശിവകുമാറുമാണ് സാക്ഷികൾ. 2015ലും 2020ലും തദ്ദേശ തെരഞ്ഞെടുപ്പിൽ വള്ളിക്കീഴ് ഡിവിഷനിൽ ദീപ ബിജെപി സ്ഥാനാർഥിയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.