
മുതിർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിന്റെ മകൻ ഫറസിനെതിരെ മുംബൈ പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ ഹംലീനയുടെ വീസ കാലാവധി നീട്ടുന്നതിനായി വ്യാജരേഖകള്‍ സമര്‍പ്പിച്ചുവെന്നാണ് കേസ്. ഫ്രെഞ്ച് സ്വദേശിനിയാണ് ഹംലീന. കഴിഞ്ഞ വര്‍ഷം 2022ലാണ് ഇവരുടെ വിസ നീട്ടുന്നതിനായി വ്യാജ രേഖകള്‍ സമര്‍പ്പിച്ചത്.
മുംബൈ പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് യൂണിറ്റിലെ ജീവനക്കാരന്റെ പരാതിയെ തുടർന്നാണ് ബുധനാഴ്ച കുർള പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെങ്കിലും കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
English Summary: forgery; Case against former Maharashtra minister’s son
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.