1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയില്‍

Janayugom Webdesk
കോട്ടയം
June 24, 2023 9:14 am

വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയില്‍. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിനെ പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു പിടിയിലായത്.

ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് നിഖിൽ തോമസ് പിടിയിലാത്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും കേസന്വേഷണത്തിൽ മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തുകയുമുണ്ടായി. കീഴടങ്ങാൻ നിഖിലിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്.

ഇതിനിടയിൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. കൂടാതെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും നടപടിയെടുത്തത്.

Eng­lish Summary:Forgery cer­tifi­cate case; Nikhil Thomas arrested

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.