5 March 2026, Thursday

Related news

February 28, 2026
February 24, 2026
February 23, 2026
February 22, 2026
February 22, 2026
February 18, 2026
February 11, 2026
February 3, 2026
January 31, 2026
January 28, 2026

‘അപേക്ഷിക്കാൻ മറന്നു’; വ്യാജ ഹാൾടിക്കറ്റ് തയാറാക്കിയെന്ന് സമ്മതിച്ച് അക്ഷയ സെന്റർ ജീവനക്കാരി

Janayugom Webdesk
പത്തനംതിട്ട
May 5, 2025 9:49 am

പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥി എത്തിയ സംഭവത്തിൽ അക്ഷയ സെന്റർ ജീവനക്കാരി കസ്റ്റഡിയിൽ. വ്യാജ ഹാൾടിക്കറ്റ് തയാറാക്കി നല്‍കിയെന്ന് ജീവനക്കാരി ഗ്രീഷ്മ സമ്മതിച്ചു. പത്തനംതിട്ട പോലീസ് ആണ് നെയ്യാറ്റിൻകര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. വിദ്യാർത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നൽകാൻ ഗ്രീഷ്മയെ പണം ഏൽപ്പിച്ചിരുന്നു. എന്നാൽ അപേക്ഷിക്കാൻ താൻ മറന്നുപോയെന്നാണ് പ്രതിയുടെ മൊഴി.

അപേക്ഷിക്കാൻ മറന്നുപോയതിനെ തുടർന്ന് വ്യാജ ഹാൾടിക്കറ്റ് തയ്യാറാക്കി നൽകുകയായിരുന്നുവെന്ന് ഗ്രീഷ്മ സമ്മതിച്ചു. ഇന്ന് രാവിലെയാണ് പത്തനംതിട്ട പൊലീസ് തിരുവനന്തപുരത്തെത്തി ​ഗ്രീഷ്മയെ ചോദ്യം ചെയ്തത്. ഇതേ അക്ഷയ സെന്ററിലെത്തിയ മറ്റൊരു വിദ്യാർത്ഥിയുടെ ഹാൾടിക്കറ്റ് ഉപയോഗിച്ചാണ് ഗ്രീഷ്മ വ്യാജ ഹാൾടിക്കറ്റ് നിർമ്മിച്ചത്. വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ ചോദ്യം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.