
ലോക്സയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസിയുടെ മുന്‍ സെക്രട്ടറിയും, മുതിര്‍ന്ന നേതാവുമായി രഞ്ചി തോമസ്. രാഹുല്‍ സത്യം പറഞ്ഞാലും,കള്ളം പറഞ്ഞാലും അതിനെ അംഗീകരിക്കാന്‍ മാത്രമുള്ള പ്രവണതയാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളില്‍ .കൂടെയുള്ള കമ്പ്യൂട്ടര്‍ കുഞ്ഞുങ്ങളെ വെച്ച് രാഹുല്‍ രാഷട്രീയം നടത്തിയാല്‍ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു രഞ്ചി തോമസ് ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
ബീഹാര്‍ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അസ്ഥി പഞ്ജരമായി മാറി. വോട്ട് ചോരി കൊണ്ട് മാത്രം ഇന്ത്യയിൽ അധികാരത്തിൽ വരാമെന്ന വിചാരം അജ്ഞയാണ്. യഥാർത്ഥ സംഗതികളെ മനസ്സിലാക്കാനുള്ള മനോഭാവം ഹൈക്കമാന്റിന് രാഹുൽ ഗാന്ധിക്ക് ചുറ്റുമുള്ള കൂട്ടം ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാകാത്തവരാണ്. കെസി വേണുഗോപാൽ ഉൾപ്പെടെ ചുറ്റും ഉള്ളവരുടെ അജ്ഞതയും അവിവേകവും കൊണ്ടാണ് രാഹുൽ ഗാന്ധി ഈ അവസ്ഥയിൽ എത്തിയതെന്ന് അവര്‍ വിമര്‍ശിച്ചു.ബീഹാറിൽ നിന്നും കോൺഗ്രസ് പാഠം പഠിച്ചെന്നോ പഠിക്കുമെന്നോ തോന്നുന്നില്ല. കണ്ണടച്ച് ഇരുട്ടാക്കുന്ന നേതൃത്വത്തിന് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ല.രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ തുടരാൻ താല്പര്യം ഉണ്ടെങ്കിൽ ചുറ്റുമുള്ള ഉപദേഷ്ടാക്കളെ ഒഴിവാക്കി വിവരമുള്ളവരെ കൊണ്ടുവരണമെന്നും രഞ്ചി തോമസ് അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.