
ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ പ്രതികളായ മാലെഗാവ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. കേസിൽ 7 പ്രതികളാണുള്ളത്. നാസിക്കിനടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് മസ്ജിദിനു സമീപം ബൈക്കിലുണ്ടായ സ്ഫോടനത്തിൽ ആറ് പേരാണു മരിച്ചത്. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപെട്ടു. തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എൻഐഎ കണ്ടെത്തിയത്. മഹാരാഷ്ട്രാ പൊലീസിനു കീഴിലുള്ള ഭീകരവിരുദ്ധ സംഘമായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. 2016ൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പ്രജ്ഞ സിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.