22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 18, 2024
September 3, 2024
July 31, 2024
July 17, 2024
May 1, 2024
February 7, 2024
October 5, 2023
October 1, 2023
September 12, 2023
September 11, 2023

നഷ്ടമായത് കേരളീയർ ഏവരും സ്നേഹിച്ച ജന നേതാവിനെ ; അനുശോചിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

Janayugom Webdesk
July 18, 2023 10:37 am

തിരുവനന്തപുരം :-മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ . നഷ്ടമായത് കേരളീയർ ഏവരും സ്നേഹിച്ച ജനനേതാവിനെ ആണന്നും ചിറ്റയം ഗോപകുമാർ അനുശോചനകുറുപ്പിലൂടെ അറിയിച്ചു. 2011ൽ ആദ്യമായി എംഎൽഎയായി നിയമസഭയിൽ എത്തുമ്പോൾ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയായിരുന്നു. ഒരു പുതുമുഖ എംഎൽഎ ആയി എത്തിയ തന്നോട് വളരെ സ്നേഹത്തോടെ പെരുമാറുകയും പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേൾക്കുകയും അത് അനുഭാവപൂർവ്വം പരിഗണിക്കുകയും ചെയ്തിരുന്ന ആത്മാർത്ഥത ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം.എത്ര തിരക്കിനിടയിലും ആയാലും കാണുമ്പോൾ പ്രത്യേക പരിഗണന നൽകുന്ന വേറിട്ട മുഖമായിരുന്നു അദ്ദേഹത്തിന്റേത്. കേരളരാഷ്ട്രീയത്തിൽ ഇനിയൊരു ഉമ്മൻ ചാണ്ടി ഉണ്ടാകാനിടയില്ല. അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമേ ഉള്ളു എന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഡെപ്യൂട്ടി സ്പീക്കര്‍ അനുശോചനക്കുറുപ്പിലൂടെ അറിയിച്ചു.

eng­lish summary;former cm oom­men chandy con­do­lences deputy speaker

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.