പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോര്‍ജ്ജ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. രണ്ട് തവണ എംഎൽഎ, എംപി സ്ഥാനം വഹിച്ചവര്‍ തെരെഞ്ഞടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ചിലർ തന്നെ പാർട്ടിയിൽ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചെറുപ്പക്കാരെയും പാർട്ടിയിലേക്ക് കൊണ്ടു വരുന്നില്ല.
തുടർച്ചയായി തെരെഞ്ഞടുപ്പിൽ മത്സരിച്ച നേതാക്കളുടെ താൽപര്യത്തിന് അനുസരിച്ച് പാർട്ടിയെ കൊണ്ടു പോവുന്നത്. വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നോക്കുകയാണെന്നും ആന്റോ ആന്റണി മത്സരംഗത്ത് നിന്ന് മാറി നിൽക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഐ വിഭാഗം ഗ്രൂപ്പ് കൂടി തന്നെ നശിപ്പിക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് കതകിൽ ചവിട്ടിയ വിഷയത്തിലെ സസ്പെൻഷന്‍. അതേസമയം കതകിൽ ചവട്ടിയ കുറ്റമല്ലാതെ മറ്റൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
English Summary; Former DCC President of Pathanamthitta Babu George has resigned from the Congress
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.