മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പ്രസിഡന്റാകും. എന്നാൽ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നില്ലെന്ന് നിലവിലെ പ്രസിഡന്റ് സലോമി സുറാബിഷ്‌വിലി പ്രഖ്യാപിച്ചു. കടുത്ത പാശ്ചാത്യപക്ഷവാദിയാണ സലോമി. അവരെ ഇംപീച്ച് ചെയ്യാൻ കവെലഷ്‌വിലിയുടെ പാർട്ടിയായ ജോർജിയൻ ഡ്രീം ശ്രമിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നത് വൈകിപ്പിക്കുന്നു എന്നാരോപിച്ച് ജോര്‍ജിയയില്‍ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് മിഖെയ്‌ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്.
പ്രീമിയർ ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിയുടെ മുൻ സ്‌ട്രൈക്കറായ അദ്ദേഹം ഭരണപക്ഷ പാർട്ടിയായ ജോർജിയൻ ഡ്രീമിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു. ഒക്ടോബർ 26ന് നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിലും ജോർജിയൻ ഡ്രീം വിജയിച്ചിരുന്നു. ഒക്ടോബർ 26നു നടന്ന തെരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ കവലാഷ്‍വിലിയുടെ ജോർജിയൻ ഡ്രീം പാർട്ടി ഭൂരിപക്ഷം നേടിയിരുന്നു. റഷ്യ അനുകൂല, യൂറോപ്യൻ യൂണിയൻ വിരുദ്ധ സഖ്യമായ പീപ്പിൾസ് പവറിന്റെ ഭാഗമാണ് ജോർജിയൻ ഡ്രീം.
2008ൽ റഷ്യൻ ആക്രമണത്തെത്തുടർന്ന് ജോർജിയയുടെ ഭാഗമായിരുന്ന ദക്ഷിണ ഒസേഷ്യയയും അബ്ഖാസിയയും റഷ്യൻ നിയന്ത്രണത്തിലായിരുന്നു. യൂറോപ്യൻ അനുകൂല ഭരണമായിരുന്നു കഴിഞ്ഞ 6 വർഷമായി ജോർജിയയിൽ. 2023 ൽ യൂറോപ്യൻ യൂണിയൻ ജോർജിയയ്ക്ക് കാൻഡിഡേറ്റ് പദവി നൽകിയിരുന്നു. എന്നാൽ, ഉപാധിയായി നിർദേശിച്ചിരുന്ന വ്യവസ്ഥകൾ പാലിക്കാതിരുന്നതിനാൽ കഴിഞ്ഞ ജൂണിൽ സാമ്പത്തികസഹായം നിർത്തലാക്കി. യൂറോപ്യൻ യൂണിയൻ അംഗത്വ ശ്രമം കഴിഞ്ഞ മാസം ജോർജിയൻ ഡ്രീം സസ്പെൻഡ് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.