1 February 2026, Sunday

മുൻ ഫുട്ബോൾ താരം ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു

Janayugom Webdesk
കോട്ടയം
February 1, 2026 4:02 pm

മുൻ ഫുട്ബോൾ താരവും പരിശീലകനുമായിരുന്ന ടി കെ ഇബ്രാഹിംകുട്ടി അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകീട്ട് കോട്ടയം വാരിശ്ശേരിയിലെ സോക്കർ കോട്ടേജിൽ എത്തിക്കും. ഖബറടക്കം നാളെയാണ്. കേരള സ്പോർട്സ് കൗൺസിലിന്‍റെ വൈസ് പ്രസിഡന്‍റ് ആയിരുന്നു. എം ജി സർവകലാശാലയിലെ കായിക മേധാവിയായാണ് ഇബ്രാഹിംകുട്ടി വിരമിച്ചത്. കേരള സർവകലാശാല, ബെംഗളൂരു യുണിവേഴ്സിറ്റി, എഫ്എസിടി, കെഎസ്ഇബി തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar