21 January 2026, Wednesday

Related news

January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026
December 31, 2025
December 15, 2025
December 13, 2025

ഗാസയില്‍ വംശീയ ഉന്മൂലനം നടക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ മുന്‍ പ്രതിരോധ മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2024 10:20 am

ഗാസയില്‍ ഇസ്രയേല്‍ ചെയ്തത് യുദ്ധക്കുറ്റങ്ങളും, വംശീയ ഉന്മൂലനവുമെന്ന് ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി മന്ത്രി മോഷെ യാലോണ്‍. പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും തീവ്ര വലതുപക്ഷക്കാരും ചേര്‍ന്ന് വടക്കന്‍ ഗാസയില്‍ നിന്ന് പാലസ്തീനികളെ തുരത്താന്‍ നോക്കുകയാണെന്നും അവിടെ ജൂത വാസസ്ഥലങ്ങളില്‍ പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും മോഷെ യാലോണ്‍ ഇസ്രേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

2013 ‑16 കാലയളവിൽ നെതന്യാഹുവിന് കീഴിൽ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചയാളാണ്‌ മോഷെ യാലോൺ. അന്നുമുതൽ നെതന്യാഹുവിന്റെ കടുത്ത വിമർശകനായിരുന്നു യാലോൺ.ഗാസ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് നെതന്യാഹുവിനും അദ്ദേഹത്തിൻ്റെ മുൻ പ്രതിരോധ മേധാവി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) കഴിഞ്ഞ മാസം അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഒരു വർഷത്തിലധികമായി ഗാസയിൽ ഇസ്രയേൽ നടത്തിവരുന്നത്‌ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ്‌. സ്‌ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുക, ഗാസ നിവാസികൾക്ക്‌ ഭക്ഷണം എത്തിക്കുന്ന വേൾഡ്‌ സെൻട്രൽ കിച്ചൻ പ്രവർത്തകരെ ബോംബിട്ട്‌ കൊല്ലുക തുടങ്ങി നിരവധി യുദ്ധക്കുറ്റങ്ങളാണ്‌ ഇസ്രയേൽ നടത്തുന്നത്‌. 

For­mer Israeli Defense Min­is­ter Warns of Geno­cide in Gaza

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.